Nuns : കന്യാസ്ത്രീകൾ ഡൽഹിയിൽ: കനത്ത സുരക്ഷ, കേസ് റദ്ദാക്കാൻ ഊർജ്ജിത ശ്രമം, ഇന്ന് ബജ്‌രംഗ്ദൾ നേതാവ് ജ്യോതി ശർമയ്‌ക്കെതിരെ പെൺകുട്ടികൾ ഓൺലൈനായി പരാതി നൽകും

ഇന്നലെ നാരായൺപുർ സ്റ്റേഷനിൽ പരാതി നൽകിയിട്ടും സ്വീകരിച്ചിരുന്നില്ല.
Kerala Nuns in Delhi
Published on

ന്യൂഡൽഹി : ജാമ്യത്തിൽ പുറത്തിറങ്ങിയ കന്യാസ്ത്രീകളെ ഡൽഹി രാജാറായിലെ മഠത്തിൽ എത്തിച്ചു. കനത്ത സുരക്ഷയിൽ ആയിരുന്നു ഇത്. മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഇവരെ ഛത്തീസ്ഗഡിൽ അറസ്റ്റു ചെയ്തിരുന്നു. ബിലാസ്പുർ എൻ ഐ എ കോടതിയാണ് ഇവർക്ക് ജ്യാമം നൽകിയത്. (Kerala Nuns in Delhi )

കേസ് റദ്ദാക്കുന്ന കാര്യം സംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കുന്നതിൽ കത്തോലിക്കാ സഭയുടെ തീരുമാനം വിശദമായ കൂടിയാലോചനകൾ ശേഷം ഉണ്ടാകും. കന്യാസ്ത്രീകളുടെ ചികിത്സയടക്കമുള്ള കാര്യങ്ങൾ ഇവിടെ നടക്കും. പാർലമെൻ്റിലും ശക്തമായ പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

അതേസമയം, ബജ്‌രംഗ്‌ദൾ നേതാവ് ജ്യോതി ശർമ്മ അടക്കമുള്ളവർക്കെതിരെ പെൺകുട്ടികൾ ഇന്ന് ഓൺലൈനായി ദുർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകും. ഇന്നലെ നാരായൺപുർ സ്റ്റേഷനിൽ പരാതി നൽകിയിട്ടും സ്വീകരിച്ചിരുന്നില്ല.

Related Stories

No stories found.
Times Kerala
timeskerala.com