റായ്പൂർ : ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ കോടതിയിൽ വൈകാരിക രംഗങ്ങളാണ് കാണാൻ സാധിച്ചത്. എൻ ഐ എ കോടതിയാണ് ഇവർക്ക് ജാമ്യം നൽകിയത്. (Kerala Nuns get bail in Chhattisgarh)
ഇവരുടെ സഹോദരൻ അടക്കമുള്ളവർക്ക് കണ്ണീരടക്കാൻ കഴിഞ്ഞില്ല. റായ്പൂർ രൂപതയിലെ വൈദികരടക്കം ഇവരെ ആശ്വസിപ്പിക്കുകയായിരുന്നു.
ജാമ്യം ലഭിച്ചതിൽ ആശ്വാസമുണ്ടെന്നാണ് കുടുംബം പറയുന്നത്. അനൂപ് ആൻ്റണി, ഷോൺ ജോർജ് എന്നിവരടക്കം കോടതിക്ക് മുന്നിൽ എത്തിയിരുന്നു.