റായ്പൂർ : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത മലയാളികളായ കന്യാസ്ത്രീകൾക്ക് ഒടുവിൽ ജാമ്യം ലഭിച്ചു. ബിലാസ്പൂർ എൻ ഐ എ കോടതിയാണ് ജാമ്യം നൽകിയത്.(Kerala Nuns get bail in Chhattisgarh)
ഈ കുറ്റങ്ങൾ നിലനിൽക്കില്ല എന്നാണ് മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് വാദിച്ചത്. ജാമ്യം കിട്ടിയാലും എഫ് ഐ ആർ റദ്ദാക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് പ്രതിപക്ഷ എം പിമാർ അറിയിച്ചത്. സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർ 9 ദിവസമാണ് ജയിലിൽ കഴിഞ്ഞത്.
അതേസമയം, ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന് പെൺകുട്ടികളും ബജ്‌രംഗ്‌ദൾ നേതാവായ ജ്യോതി ശർമ്മയ്‌ക്കെതിരെ പരാതി നൽകും. ഭീഷണിപ്പെടുത്തൽ, കയ്യേറ്റം ചെയ്യൽ, തടഞ്ഞുവെക്കൽ എന്നിവ ഉന്നയിച്ചാണ് നാരായൺപുർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുന്നത്.