റായ്പൂർ : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ആക്രമിച്ച ബജ്‌രംഗ്ദൾ നേതാക്കൾക്കെതിരെ കേസ് എടുത്തേക്കും. ജ്യോതി ശർമ്മ ഉൾപ്പെടെയുള്ളവർക്കെതിരെ ഇവർക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ പരാതി നൽകിയിരുന്നു.(Kerala Nuns attacked and arrested in Chhattisgarh)
അതേസമയം, കത്തോലിക്കാ സഭ കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാനുള്ള ശ്രമത്തിലാണ്. ഇന്നും വിഷയം പാർലമെൻ്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം.