ന്യൂഡൽഹി : മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്‌ത കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. ഇരുവരും ദുർഗിലെ സെൻട്രൽ ജയിലിൽ തന്നെ തുടരും. (Kerala Nuns arrested in Chhattisgarh)
ഇനി ജാമ്യാപേക്ഷ സംബന്ധിച്ച നടപടികൾ സെഷൻ കോർട്ടിലേക്കാണ് എത്തുന്നത്. സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നാരായൺപൂർ ജില്ലയിലെ 18 നും 19 നും ഇടയിൽ പ്രായമുള്ള 3 പെൺകുട്ടികളുമായി പോകുന്ന അവസരത്തിലാണ് ബജ്‌രംഗ്‌ദൾ പ്രവർത്തകർ ഇവരെ തടഞ്ഞു വച്ചത്.