ന്യൂഡൽഹി : കന്യാസ്ത്രീകളുടെ അറസ്റ്റിൽ നീതിപൂർവമായ ഇടപാട് ഉണ്ടാകുമെന്ന് ഛത്തീസ്ഗഡ് സർക്കാർ ഉറപ്പ് നൽകിയെന്ന് പറഞ്ഞ് കേരള ബി ജെ പി പ്രതിനിധി അനൂപ് ആൻ്റണി. അദ്ദേഹം വിഷയത്തിൽ ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമയുമായി സംസാരിച്ചു. (Kerala Nuns arrested in Chhattisgarh )
സർക്കാർ ഇടപെട്ടത് നിയമത്തെ അട്ടിമറിച്ചല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടികളെ നക്സൽ ബാധിത മേഖലയിൽ എത്തിച്ചതിലുൾപ്പെടെ അന്വേഷണം ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
മുഖ്യമന്ത്രിയെ ഉടൻ കാണുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം കഴുകൻ രാഷ്ട്രീയം കളിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.