റായ്പൂർ : ഛത്തീസ്ഗഡ് ബി ജെ പി കോൺഗ്രസിനെയും കന്യാസ്ത്രീകളെയും പരിഹസിച്ച് പോസ്റ്റിട്ടു. മനുഷ്യക്കടത്ത് നടത്തുന്നവരെയും മതപരിവർത്തനം ചെയ്യുന്നവരെയും കോൺഗ്രസ് പിന്തുണയ്ക്കുന്നുവെന്നാണ് പരിഹാസം. (Kerala Nuns arrested in Chhattisgarh)
എക്‌സിൽ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ എന്നിവരടക്കമുള്ള നേതാക്കൾ കന്യാസ്ത്രീകളുടെ കാലിൽ വീണു കിടക്കുന്നതായി കാണിക്കുന്ന ചിത്രവും ഇവർ പങ്കുവച്ചു. ഇത് വിവാദമാവുകയും പോസ്റ്റ് പിന്വലിക്കുകയുമായിരുന്നു.