റായ്പുർ : കേന്ദ്ര -കേരള ബി ജെ പിയുടെ ഇടപെടൽ ഉണ്ടായിട്ടും മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ. ബിലാസ്‌പൂരിലെ എൻ ഐ എ കോടതിയിലാണ് മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകൾക്ക് വേണ്ടി സമർപ്പിച്ച ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തത്. (Kerala Nuns arrested in Chhattisgarh)
കേസിൽ നാളെ വിധി പറയും. കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയിൽ ഹാജരായത് മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ്. സമയ താമസം ഉണ്ടാകുമെന്ന് കരുതിയാണ് എൻ ഐ എ കോടതിയിൽ അപേക്ഷ നൽകിയത്.
എന്നാൽ വാദം കേട്ട കോടതി കേസ് മാറ്റിവച്ചു. ബജ്‌രംഗ്‌ദൾ അഭിഭാഷകനും ജാമ്യാപേക്ഷയെ എതിർത്തു.