ന്യൂഡൽഹി : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത സംഭവത്തിൽ കേരള ബി ജെ പി പ്രതിനിധി ഛത്തീസ്ഗഡിലെത്തി. മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി കാണുമെന്നാണ് വിവരം. (Kerala Nuns arrested in Chhattisgarh)
നീതിപൂർവമായ ഇടപെടൽ ഉണ്ടാക്കാൻ ശ്രമിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ബി ജെ പി ഇപ്പോൾ നിഗമനങ്ങളിലേക്ക് പോകുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണം കൃത്യമായി നടക്കുമെന്നും, കന്യാസ്ത്രീകളെ കാണുന്നതിലടക്കം തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതിപക്ഷ എം പിമാരായ ബെന്നി ബഹനാൻ, എൻകെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ് എന്നിവരും ഛത്തീസ്ഗഡിൽ എത്തിയിട്ടുണ്ട്.