ന്യൂഡൽഹി : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ അവർ നിരപരാധികൾ ആണെന്ന് ആവർത്തിച്ച് ഒപ്പമുണ്ടായിരുന്ന പെൺകുട്ടികൾ. തങ്ങളെ ആരും നിർബന്ധിച്ചിട്ടില്ല എന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിയതാണെന്നും അവർ വ്യക്തമാക്കി.(Kerala Nuns arrested in Chhattisgarh)
പോലീസ് പറയുന്നത് വ്യാജമാണെന്നും അകാരണമായി അക്രമിച്ചതാണെന്നും അവർ കൂട്ടിച്ചേർത്തു. ഇക്കാര്യം അവർ പറഞ്ഞത് ദേശീയ മാധ്യമത്തോടാണ്.
5 വർഷമായി ക്രിസ്തു മതത്തിൽ വിശ്വസിക്കുകയാണെന്നും, ബജ്‌രംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകൾക്കെതിരെ മൊഴി കൊടുക്കാൻ നിർബന്ധിച്ചുവെന്നും പറയുന്ന അവർ, റെയിൽവെ സ്റ്റേഷനിൽ വച്ച് ആക്രമിച്ചുവെന്നും, ജോലിക്ക് വേണ്ടി മാതാപിതാക്കളുടെ സമ്മതത്തോടെയാണ് പോയതെന്നും അറിയിച്ചു. അതേസമയം, കന്യാസ്ത്രീകളുടെ ജാമിതിനായി ഹൈക്കോടതിയെ സമീപിക്കും.