ന്യൂഡൽഹി : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ജോസ് കെ മാണി എം പി. ഛത്തീസ്ഗഡ് സർക്കാർ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. (Kerala Nuns arrested in Chhattisgarh )
കേന്ദ്രം കനിഞ്ഞാൽ മാത്രമേ കന്യാസ്ത്രീകൾക്ക് ജയിൽ മോചിതരാകാൻ സാധിക്കുകയുള്ളൂവെന്നും, ജാമ്യം ലഭിക്കാൻ കേന്ദ്രം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ ആശങ്ക പരിഹരിക്കപ്പെടുന്നില്ല എന്നും നീതി നിഷേധത്തിൻ്റെ ആവർത്തനമാണ് കാണാൻ കഴിയുന്നതെന്നും എം പി കൂട്ടിച്ചേർത്തു.