റായ്പൂർ : ഛത്തീസ്ഗഡിൽ കാണുന്നത് മോദിയുടെ ഇന്ത്യയിലെ നീതി നിഷേധത്തിൻ്റെയും ക്രിസ്ത്യൻ വേട്ടയുടെയും നേർക്കാഴ്ച്ചയാണ് എന്ന് പറഞ്ഞ് എ എ റഹീം എം പി. ഈ ഗുണ്ടായിസം മുഴുവൻ നടന്നത് നിയമം നിയമത്തിൻ്റെ വഴിക്കെന്ന് പറഞ്ഞ ബി ജെ പി മുഖ്യമന്ത്രിയുടെ നാട്ടിലാണ് നിയമപാലകരുടെ മുന്നിലിട്ട് ഈ ഗുണ്ടായിസം മുഴുവൻ നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.(Kerala Nuns arrested in Chhattisgarh)
രോഗങ്ങളുള്ള രണ്ടു കന്യാസ്ത്രീമാർക്കും ഇതുവരെയും ഒരു കട്ടിൽ പോലും നൽകിയിട്ടില്ല എന്നും, കുറ്റവാളികൾക്കൊപ്പം ആണ് തിരുവസ്ത്രം ധരിച്ച രണ്ടു മാലാഖമാരുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു