ന്യൂഡൽഹി : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിലാസ്പൂർ എൻ ഐ എ കോടതിയിൽ ഇതുവരെയും ജാമ്യാപേക്ഷ സമർപ്പിച്ചില്ല. (Kerala Nuns arrest in Chhattisgarh)
നിയമ വിദഗ്ധരുമായി സഭ നേതൃത്വം കൂടിയാലോചനകൾ നടത്തുകയാണ്. പോലീസ് നടപടികളെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയടക്കം ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നീക്കം വൈകുന്നത്.
എൻ ഐ എ കോടതിയിലും കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർക്കാനാണ് ബജ്‌രംഗ്ദളിൻ്റെ നീക്കം. കോടതിയിൽ ഇവർക്ക് വേണ്ടി അഭിഭാഷകൻ ഹാജരാകും. ജാമ്യം നൽകരുത് എന്ന് തന്നെയാണ് ആവശ്യം.