ന്യൂഡൽഹി : മലയാളി കന്യാസ്ത്രീമാരെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ പാർലമെൻ്റിന് മുൻപിൽ പ്രതിഷേധിച്ച് ഇടതുപക്ഷ എം പിമാർ. (Kerala MPs protest on Kerala Nuns arrest)
ഇത് രാജ്യസഭാ എം പിമാരായ ജോൺ ബ്രിട്ടാസ്, ശിവദാസൻ, എഎ റഹീം, സന്തോഷ് കുമാർ, ലോക്സഭാ എംപി കെ രാധാകൃഷ്ണൻ എന്നിവരാണ്. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസും നൽകിയിരുന്നു.