
ബംഗളുരു : മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പരാതി നൽകി യുവതി. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. അഭയ് മാത്യു എന്ന 40കാരനെതിരെയാണ് പോലീസ് കേസെടുത്തത്. ഗോട്ടിഗെരെയിലെ സ്വകാര്യ സ്കൂളിലെ കോച്ചാണ് ഇയാൾ. (Kerala Cricket Coach faces serious allegations )
കൊനേനകുണ്ഡെ പൊലീസാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. മകളുടെ കോച്ചായ പ്രതി 4 വർഷം മുൻപാണ് വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചതെന്നാണ് പരാതി. പിന്നാലെ ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞു.
സ്വകാര്യ രംഗങ്ങൾ ഇയാൾ ഫോണിൽ ചിത്രീകരിച്ചെന്നും യുവതി പറയുന്നു. എന്നാൽ, കേരളത്തിൽ നിന്ന് തിരിച്ചെത്തി യുവതിയെ വിവാഹം കഴിക്കുമെന്ന് അഭയ് പറയുന്നു.