

2025 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 128 നിയമസഭാ മണ്ഡലങ്ങളിൽ തിരിമറി നടന്നതായി കേരള കോൺഗ്രസ് ആരോപിച്ചു. ബീഹാറിൽ ദേശിയ ജനാതിപത്യ സഖ്യം (എൻഡിഎ) വിജയിച്ച 202 നിയമസഭാ മണ്ഡലങ്ങളിൽ 128 സീറ്റുകളിൽ വിജയം നേടിയത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്‌ഐആർ) നടത്തിലൂടെയെന്നാണ് പ്രതിപക്ഷ പാർട്ടിയുടെ ആരോപണം. (Kerala Congress)
നീക്കം ചെയ്ത വോട്ടർമാരുടെ ഡാറ്റ വിശകലനം ചെയ്യുകയും, ഓരോ നിയോജകമണ്ഡലത്തിലെയും വിജയ ശതമാനവുമായി താരതമ്യം ചെയുകയും ചെയ്തതിന് ശേഷമാണ് കോൺഗ്രസ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ECI) നടത്തിയ SIR ഡ്രൈവ് പ്രകാരം യഥാർത്ഥ വോട്ടർമാരെ ഏകപക്ഷീയമായി നീക്കം ചെയ്തതായി കോൺഗ്രസ് അവകാശപ്പെട്ടു.
ബംഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നീക്കം ചെയ്യേണ്ടതായിരുന്നു എസ്‌ഐആർ. എന്നാൽ
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ മുഴുവൻ വിവര പട്ടികയിലും ഒരു അനധികൃത കുടിയേറ്റക്കാരനെ പോലും കണ്ടെത്തനാവില്ല എന്ന് പ്രതിപക്ഷം പറഞ്ഞു. തുടർന്ന് എസ്‌ഐആറിന്റെ പേരിൽ എൻഡിഎയ്ക്ക് കീഴിൽ ദുരിതമനുഭവിക്കുന്ന ദരിദ്രരും ദുർബലരുമായ വോട്ടർമാരെ നീക്കം ചെയ്യുകയാണ് ചെയ്തതെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവർത്തിച്ചുള്ള അവകാശവാദത്തെ പരിഹസിച്ചുകൊണ്ട്, ഈ ഗെയിം പ്ലാൻ തിരിച്ചറിയേണ്ടതുണ്ടെന്നും അല്ലെങ്കിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) എല്ലാ പൗരന്മാരെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും കേരള കോൺഗ്രസ് പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിരന്തരം കുറ്റം കണ്ടെത്തുന്നതിനും ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നതിനും പ്രതിപക്ഷ മഹാസഖ്യത്തെ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ രൂക്ഷമായി വിമർശിച്ചു. സ്വന്തം വിലയിരുത്തലിനായി സമയം ചെലവഴിച്ചാൽ അവർക്ക് മികച്ചതെന്തെങ്കിലും നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു.