
ഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ വിവിധ പരിപാടികളുമായി ഇന്ന് മുതല്‍ രാജ്യ സജീവമാകും. രാവിലെ 11 മണിക്ക് ജന്തര്‍ മന്തറില്‍ ജനകീയ കോടതിയെന്ന പേരില്‍ പ്രചാരണ പരിപാടി നടത്തും. മുഖ്യമന്ത്രി അതിഷി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്‍, ആം ആദ്മി പാര്‍ട്ടിയുടെ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍ എന്നിവര്‍ പരിപാടിയിൽ പങ്കെടുക്കും.
പരമാവധി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഡല്‍ഹിയില്‍ സജീവമാകാനാണ് കെജ്‌രിവാളിന്റെ നീക്കം. ആം ആദ്മിയുടെ തലവന്‍ എന്ന നിലയില്‍ കെജ്‌രിവാളിന് ഡല്‍ഹിയില്‍ പ്രത്യേക വസതി അനുവദിക്കാനുള്ള ആവശ്യം പാര്‍ട്ടി സജീവ ചര്‍ച്ച ആക്കുകയാണ്. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി 15 ദിവസം കൊണ്ട് കെജ്‌രിവാള്‍ ഒഴിയും.