
ന്യൂഡൽഹി : കീം പരീക്ഷയുടെ റാങ്ക് ലിസ്റ്റ് സംബന്ധിച്ച വിഷയത്തിൽ സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികളുടെ ഹർജിക്കെതിരെ സി ബി എസ് ഇ വിദ്യാർഥികൾ നൽകിയ തടസ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. തങ്ങളുടെ വാദവും കേൾക്കണം എന്നാണ് ഇവരുടെ ആവശ്യം. (KEAM Rank List )
അതേസമയം, കീമിൽ പ്രവേശന നടപടികൾ തദാസപ്പടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിക്കും. കേസ് കേൾക്കുന്നത് ജസ്റ്റിസ് പി എസ് നരസിംഹ, എ എസ് ചന്ദുകർ എന്നിവരുടെ ബെഞ്ചാണ്.