
ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ വിമർശിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ രംഗത്തെത്തി. "രാഹുൽ ഗാന്ധി ചർച്ച ചെയ്യുന്നത് ഓരോ ദേശീയവാദിയായ ഇന്ത്യക്കാരന്റെയും ചിന്തയെക്കുറിച്ചാണ്", അദ്ദേഹം പറഞ്ഞു.(KC Venugopal supports Rahul Gandhi)
പാർലമെന്റിനുള്ളിൽ ചോദ്യങ്ങൾ ചോദിക്കുമ്പോഴെല്ലാം ഉത്തരമില്ല എന്നും, പാർലമെന്റിന് പുറത്ത് ദേശീയ താൽപ്പര്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും നമ്മൾ ചോദിക്കുമ്പോഴെല്ലാം ദേശവിരുദ്ധർ എന്ന് വിളിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'യഥാർത്ഥ ഇന്ത്യക്കാരൻ' എന്നതിന്റെ നിർവചനം ആരാണ് നൽകുക എന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം. "ഇന്ത്യയ്ക്കുവേണ്ടി ചോദ്യങ്ങൾ ഉന്നയിക്കുന്ന യഥാർത്ഥ ഇന്ത്യക്കാരാണ് നമ്മൾ", കെ സി വേണുഗോപാൽ പ്രതികരിച്ചു.