ന്യൂഡൽഹി : ജഗ്‌ദീപ് ധൻകർ അപ്രതീക്ഷിതമായി ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതിൽ പ്രതികരണവുമായി കെ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇത് അസാധാരണ സംഭവം ആണെന്നാണ് അദ്ദേഹം പറഞ്ഞത്. (KC Venugopal on VP's resignation)
ഇതിന് പിന്നിൽ മറ്റെന്തോ കാരണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രത്തിൽ ആരെങ്കിലും ഇങ്ങനെ രാജിവച്ചിട്ടുണ്ടോയെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം.
അതിന് കാരണം ആരോഗ്യപ്രശ്നങ്ങൾ ആണെന്ന് കരുതുന്നില്ലെന്നും, ഇന്നലെ വൈകുന്നേരം എന്തോ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. ധൻകർ ആരുടേയും ഫോൺ എടുക്കുന്നില്ലെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.