

കൗശാംബി: ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ നിസ്സാര തർക്കത്തിനൊടുവിൽ 75 വയസ്സുകാരിയായ മാതാവിനെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തി (Kaushambi Murder Case). കൊഖരാജ് പോലീസ് സ്റ്റേഷൻ പരിധിയിലെ പുരാനി ബസാർ മേഖലയിലാണ് സംഭവം. ആയിഷ എന്ന വയോധികയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ ഗുഡു എന്ന യാക്കൂബിനെ (40) പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി ഗുഡുവും മാതാവും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും അത് കടുത്ത മർദ്ദനത്തിൽ കലാശിക്കുകയുമായിരുന്നു. ബഹളം കേട്ടെത്തിയ അയൽവാസികൾ വൃദ്ധയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മദ്യപാനിയായ ഗുഡു വീട് അകത്തുനിന്ന് പൂട്ടി മർദ്ദനം തുടരുകയായിരുന്നു. മർദ്ദനമേറ്റ ആയിഷ സംഭവസ്ഥലത്തുതന്നെ മരിച്ചു.
വിവരമറിഞ്ഞെത്തിയ പോലീസ് പ്രതിയെ സ്ഥലത്തുനിന്ന് തന്നെ കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് സൂപ്രണ്ട് രാജേഷ് കുമാർ അറിയിച്ചു.
A 40-year-old man, identified as Guddu alias Yakub, allegedly beat his 75-year-old mother, Ayesha, to death in Uttar Pradesh's Kaushambi district. The incident occurred on Sunday night following a domestic dispute that turned violent. Despite neighbors' attempts to intervene, the accused, who is reported to be an alcohol addict, locked the door and continued the assault, leading to the elderly woman's death.