ശ്രീനഗർ : പഹൽഗാമിൽ മതം ചോദിച്ച് 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന് സഹായം ചെയ്തുകൊടുത്ത ജമ്മു കശ്മീർ സ്വദേശി പിടിയിൽ. ഓപ്പറേഷൻ മഹാദേവിന് ശേഷം സുരക്ഷാ സേന നടത്തിയ നിർണായകമായ നീക്കത്തിലാണ് സഹായിയായ മുഹമ്മദ് കത്താരിയയെ കൂടി പിടികൂടിയത്.
ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ഭീകരവാദികളെ കണ്ടെത്താൻ ജൂലൈ 28ന് സുരക്ഷാ സേന നടത്തിയ ഓപ്പറേഷൻ മഹാദേവിൽ രണ്ട് ഭീകരരെ പിടികൂടി വധിച്ചിരുന്നു. സുലൈമാൻ ഷാ, ഹാഷിം മൂസ എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്.
ഭീകരരുടെ പക്കൽ എകെ-47, എം-9 അസോൾട് റൈഫിളുകൾ അടക്കം ആയുധങ്ങളാണ് ഉണ്ടായിരുന്നത്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നാണ് മുഹമ്മദ് കഠാരിയയിലേക്ക് നയിക്കുന്ന തെളിവ് ലഭിച്ചത്.