ചെന്നൈ : വിജയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ പ്രതിശ്രുത വധൂവരന്മാരും. ആദർശ്, ഗോകുലശ്രീ എന്നിവരാണ് മരിച്ചത്. ഇവർ കാരൂർ സ്വദേശികളാണ്. (Karur Vijay rally stampede)
ഇരുവരും വിജയ്‌ക്കൊപ്പം സെൽഫി എടുക്കാൻ പോയതാണ്. അടുത്ത മാസമാണ് കല്യാണം നിശ്ചയിച്ചിരുന്നത്. ഒരുമിച്ച് ജീവിക്കുന്നതിന് മുൻപ് തന്നെ ഇരുവരും പോയെന്ന് കുടുംബം ദുഖത്തോടെ പറയുന്നു. അപകടത്തിൽ ആകെ 39 പേരാണ് മരിച്ചത്.