ചെന്നൈ: 2025 സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെ റാലിക്കിടെയുണ്ടായ ദാരുണമായ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ഊർജ്ജിതമാക്കി. വിജയ് സഞ്ചരിച്ചിരുന്ന പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് കരൂരിലെ സിബിഐ ഓഫീസിലേക്ക് മാറ്റി.(Karur tragedy, Vijay's campaign vehicle in CBI custody)
ജനുവരി 12-ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാൻ വിജയ്‌ക്ക് നേരത്തെ സമൻസ് നൽകിയിരുന്നു. അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കുറ്റപത്രം സമർപ്പിക്കുന്ന കാര്യത്തിൽ സിബിഐ തീരുമാനമെടുക്കും.
അനുവദിച്ചതിലും മൂന്നിരട്ടി ആളുകൾ റാലിക്ക് എത്തിയതും വിജയ് എത്തിയപ്പോഴുണ്ടായ ഉന്തും തള്ളും അപകടത്തിന് ആക്കം കൂട്ടിയെന്നാണ് വിവരം. മരിച്ചവരിൽ 9 കുട്ടികളും 18 സ്ത്രീകളും ഉൾപ്പെടുന്നു.