

ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ടിവികെ അധ്യക്ഷൻ വിജയ്‌ക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് സിബിഐ കേസെടുത്തേക്കുമെന്ന് സൂചന. കേസിലെ അന്വേഷണം പൂർത്തിയാക്കി ഫെബ്രുവരി രണ്ടാം വാരത്തോടെ കുറ്റപത്രം സമർപ്പിക്കാനാണ് സിബിഐ നീക്കം.(Karur tragedy, Vijay may be made an accused, CBI to file chargesheet soon)
കേസിൽ തമിഴ്‌നാട് പോലീസ് സിബിഐക്ക് നൽകിയ മൊഴി വിജയ്‌ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. റാലിയിൽ എത്രത്തോളം ജനപങ്കാളിത്തം ഉണ്ടാകുമെന്ന വിവരം ടിവികെ നേതൃത്വം മുൻകൂട്ടി അറിയിച്ചില്ലെന്ന് പോലീസ് സിബിഐയോട് പറഞ്ഞു.
പ്രതീക്ഷിച്ചതിലും അധികമായി 30,000-ൽ അധികം ആളുകൾ എത്തിയത് നിയന്ത്രിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും പോലീസ് ആരോപിക്കുന്നു. വിജയ്‌യെ കൂടാതെ, സുരക്ഷാ വീഴ്ച വരുത്തിയ തമിഴ്‌നാട് പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.