ന്യൂഡൽഹി: കരൂരിൽ നടന്ന ടിവികെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ വിജയ് മൂന്നാംവട്ട ചോദ്യംചെയ്യലിനായി ഡൽഹിയിലെ സി ബി ഐ ആസ്ഥാനത്ത് എത്തി. ഇന്ന് രാവിലെ ഡൽഹിയിലെ സിബിഐ ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.(Karur tragedy, Vijay appears before CBI for third round of questioning)
ഇതിനുമുൻപ് ജനുവരി 12, 19 തീയതികളിലായി രണ്ട് തവണ വിജയിയെ ചോദ്യം ചെയ്തിരുന്നു. അന്നത്തെ മൊഴികളിലെ അവ്യക്തത നീക്കാനും പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ തേടാനുമാണ് മൂന്നാം വട്ടവും വിളിപ്പിച്ചത്.
തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കുന്ന സാഹചര്യത്തിൽ ചോദ്യം ചെയ്യൽ ചെന്നൈയിലേക്ക് മാറ്റണമെന്നോ അല്ലെങ്കിൽ തീയതി നീട്ടണമെന്നോ വിജയ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അന്വേഷണത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിബിഐ ഈ ആവശ്യങ്ങൾ നിരാകരിക്കുകയായിരുന്നു.

