ചെന്നൈ: കരൂർ സ്വദേശിയായ വിശ്രുത് ഞായറാഴ്ച പുലർച്ചെ കുളിത്തലൈ സർക്കാർ ആശുപത്രിയിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ശനിയാഴ്ച രാത്രിയുണ്ടായ ഒരു തർക്കത്തെ തുടർന്ന് വിശ്രുത് ഭാര്യ ശ്രുതിയെ ആക്രമിച്ചതായാൻ റിപ്പോർട്ട്. തുടർന്ന് അവരെ കുളിത്തലൈ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Karur man stabs wife to death after domestic dispute)
ഞായറാഴ്ച രാവിലെ ഇയാൾ ഭാര്യയെ കാണാൻ ആശുപത്രിയിലെത്തി. സന്ദർശനത്തിനിടെ, ഒളിപ്പിച്ചുവെച്ചിരുന്ന കത്തി പുറത്തെടുത്ത് കുത്തിക്കൊലപ്പെടുത്തിയ ശേഷം അയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടനെ പോലീസ് ആശുപത്രിയിൽ എത്തി. വിശ്രുതിനെതിരെ കേസെടുത്ത പോലീസ് ഇയാളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.