ബെംഗളൂരു : കർണാടകയിലെ മാലെ മഹാദേശ്വര കുന്നുകളിലെ വന്യജീവി സങ്കേതത്തിൽ ഒരു കടുവയും നാല് കുഞ്ഞുങ്ങളും ഉൾപ്പെടെ അഞ്ച് കടുവകളെ ചത്ത നിലയിൽ കണ്ടെത്തിയതിന് പിന്നാലെ, വനം, പരിസ്ഥിതി മന്ത്രി ഈശ്വർ ബി ഖന്ദ്രെ രണ്ട് വനം ഉദ്യോഗസ്ഥരെ കൃത്യവിലോപത്തിന് സസ്‌പെൻഡ് ചെയ്യുകയും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്തു.(Karnataka tiger deaths)
എം എം ഹിൽസ് വന്യജീവി ഡിവിഷനിലെ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഗജാനന ഹെഗ്‌ഡെ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ-കം-സർവേയർ മാദേഷ് എന്നിവരെ സസ്‌പെൻഡ് ചെയ്തപ്പോൾ, ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ചക്രപാണി വൈ യെ സസ്‌പെൻഡ് ചെയ്യാണ് ശുപാർശ ചെയ്‌തു. കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ ജൂൺ 30 ന് മൂവരെയും നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു.
അഡീഷണൽ ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കുമാർ പുഷ്‌കറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമാണ് വെള്ളിയാഴ്ച ഖന്ദ്രെയുടെ ശുപാർശ.