

ബാംഗ്ലൂർ: കർണാടകയിലെ എസ്‌ബിഐ ശാഖയിൽ നിന്ന് സ്വർണ്ണവും പണവും കൊള്ളയടിച്ച സംഭവത്തിൽ നഷ്ടമായ സ്വർണ്ണം കണ്ടെത്തി പോലീസ്(robbery). മഹാരാഷ്ട്രയിലെ ഒരു വീട്ടിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.
ചൊവ്വാഴ്ച വൈകുന്നേരമാണ് മുഖംമൂടി ധരിച്ച മൂന്ന് പേർ ചേർന്ന് ബാങ്ക് കൊള്ളയടിച്ചത്. ഏകദേശം 20 കോടി രൂപയുടെ സ്വർണ്ണവും പണവും നഷ്ടമായെന്നാണ് വിലയിരുത്തൽ.
അതേസമയം കണ്ടെത്തിയ സ്വർണവും പണവും എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണത്തെ തുടരുമെന്ന് പോലീസ് അറിയിച്ചു.