

സഫാരി വാഹനത്തിലൂടെ യാത്ര ചെയ്യുമ്പോൾ വന്യജീവികൾ അടുത്ത് വരുന്നതും യാത്രികാരുമായി ഇടപഴകുന്നതിന്റേയുമൊക്കെ ദൃശ്യങ്ങൾ നമ്മൾ സാമൂഹിക മാധ്യമങ്ങളിലൂടെ കണ്ടിടുണ്ട്. എന്നാൽ ഇപ്പോൾ ഒരു പുലി സഫാരി വാഹനത്തിലേക്ക് ചാടിക്കയറി ഒരു സ്ത്രീയുടെ വസ്ത്രം കടിച്ചുകീറുന്ന ദൃശ്യങ്ങളാണ് ഞെട്ടല്‍ സൃഷ്ടിക്കുന്നത്. (Animal Attack)
കര്‍ണാടകയിലെ ബന്നര്‍ഘട്ട ദേശീയോദ്യാനത്തില്‍ വച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. സഫാരി ബസിന്റെ മെഷ് വിന്‍ഡോയിലൂടെയാണ് പുലി ആക്രമിക്കാന്‍ ശ്രമിച്ചത്. 50 കാരിയായ വാഹിത ബാനുവായിരുന്നു ജനലോരത്ത് ഇരുന്നത്. പുലി ജനാലയില്‍ ചവിട്ടി നിന്നതോടെ വാഹിത സീറ്റില്‍ നിന്നും മാറി. അപ്പോഴേക്കും പുലിനഖം കൊണ്ട് കൈയില്‍ പരുക്കേറ്റിരുന്നു. സ്ത്രീയുടെ വസ്ത്രത്തിന്റെ ഒരു ഭാഗം പുലി കീറിയെടുക്കുകയും ചെയ്തു. ഭയപ്പെടേണ്ടതില്ലെന്ന് പറഞ്ഞ് ഒരാള്‍ സഞ്ചാരികളെ ആശ്വസിപ്പിച്ചു. യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.