
ബംഗളൂരു: മുഖ്യമന്ത്രിക്കും എല്ലാ നിയമസഭാംഗങ്ങൾക്കും 100 ശതമാനം ശമ്പള വർധന നൽകുന്ന ബില്ലുകൾ കർണാടക നിയമസഭ ഇന്ന് പാസാക്കി. എല്ലാ മന്ത്രിമാർക്കും 108 ശതമാനം ശമ്പള വർധന ലഭിക്കും. ഇതുമൂലം ഖജനാവിന് പ്രതിവർഷം 62 കോടി രൂപ അധിക ചെലവ് വരും. മുഖ്യമന്ത്രിയുടെ പ്രതിമാസ ശമ്പളം 75,000 രൂപയിൽ നിന്ന് 1.5 ലക്ഷമായി ഉയരും.
- 60,000 രൂപയിൽ നിന്ന് 1.25 ലക്ഷം രൂപയായി. എം.എൽ.എമാരുടെയും എം.എൽ.സിമാരുടെയും പ്രതിമാസ ശമ്പളം 40,000 രൂപയിൽ നിന്ന് 80,000 രൂപയായി വർധിപ്പിച്ചു. നിയമസഭാ സ്പീക്കറുടെയും നിയമസഭാ കൗൺസിൽ ചെയർപേഴ്സന്റേയും പ്രതിമാസ ശമ്പളം 75,000 രൂപയിൽ നിന്ന് 1.25 ലക്ഷം രൂപയായി ഉയർത്തും.