കർണാടക ഇരുമ്പയിര് കയറ്റുമതി തട്ടിപ്പ്: കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ | iron ore export scam

2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
iron ore export scam
Published on

ന്യൂഡൽഹി: അനധികൃത ഇരുമ്പയിര് കയറ്റുമതി കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ(iron ore export scam). എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് സതീഷിനെ കസ്റ്റഡിയിലെടുത്തത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

2010 ഏപ്രിൽ മുതൽ ജൂൺ വരെ 1.25 ലക്ഷം മെട്രിക് ടൺ ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തത് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മാത്രമല്ല; ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1.41 കോടി രൂപയും, ശ്രീലാൽ മഹൽ ലിമിറ്റഡിന്റെ ഓഫീസിൽ നിന്ന് 27 ലക്ഷം രൂപയും, സെയിൽ കുടുംബത്തിന്റെ ബാങ്ക് ലോക്കറിൽ നിന്ന് 6.75 കിലോ സ്വർണ്ണാഭരണങ്ങളു ഇ.ഡി പിടിച്ചെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com