National
Bengaluru stampede : ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തം: സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി, ഉച്ചയ്ക്ക് 2.30ന് കേസ് പരിഗണിക്കും
സുരക്ഷാ വീഴ്ചകളെക്കുറിച്ച് കോടതി സർക്കാരിന്റെ റിപ്പോർട്ട് തേടി.
ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി. സ്വമേധയാ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഇന്ന് ഉച്ചയ്ക്ക് 2.30 ന് കർണാടക ഹൈക്കോടതി പരിഗണിക്കും.(Karnataka High Court takes case on Bengaluru stampede )
സുരക്ഷാ വീഴ്ചകളെക്കുറിച്ച് കോടതി സർക്കാരിന്റെ റിപ്പോർട്ട് തേടി. ഐപിഎൽ വിജയത്തെത്തുടർന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) നടത്തിയ അനുമോദന പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.