
ബെംഗളൂരു: മസ്ജിദിനുള്ളില്‍ ജയ് ശ്രീറാം വിളിച്ചാൽ മതവികാരം വ്രണപ്പെടില്ലെന്ന് കർണാടക ഹൈക്കോടതി. ഹൈക്കോടതി ഇത്തരത്തിൽ റദ്ദാക്കിയത് മസ്ജിദിനുള്ളില്‍ ജയ് ശ്രീറാം വിളിച്ച 2 പേർക്കെതിരെയുള്ള ക്രിമിനൽ കേസാണ്.(Karnataka High Court )
ഉത്തരവ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചിൻറേതാണ്. കോടതി പ്രതികളുടെ അപ്പീല്‍ പരിഗണിക്കുകയും, 'ജയ് ശ്രീറാം' വിളിക്കുന്നത് ഒരു സമുദായത്തിൻ്റെ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ലെന്ന് പറയുകയുമായിരുന്നു.
കേസിലെ പരാതിക്കാരൻ തന്നെ പ്രദേശത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹൃദത്തിലാണ് കഴിയുന്നതെന്ന് പറഞ്ഞുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
സംഭവത്തിൽ പോലീസ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത് ഐ പി സി സെക്ഷന്‍ 295 എ അനുസരിച്ചാണ്.