പൊതുസ്ഥലത്ത് സിഗരറ്റും പുകയിലയും ഉപയോഗിച്ചാൽ 1000 രൂപ പിഴ; ഗസറ്റ് വിജ്ഞാപനമിറക്കി കർണാടക സർക്കാർ | cigarettes

സംസ്ഥാനത്തുടനീളം ഹുക്ക ബാറുകൾ തുറക്കുന്നതും പ്രവർത്തിപ്പിക്കുന്നതും സർക്കാർ നിരോധിച്ചിട്ടുണ്ട്.
cigarettes
Published on

കർണാടക: സിഗരറ്റും പുകയില ഉൽപന്നങ്ങളും പൊതുസ്ഥലത്ത് ഉപയോഗിക്കുന്നതിനുള്ള പിഴ 200 രൂപയിൽ നിന്ന് 1,000 രൂപയായി വർദ്ധിപ്പിച്ച് കർണാടക സർക്കാർ(cigarettes). സിഗരറ്റും പുകയില ഉൽപന്നങ്ങളും വാങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിയമപരമായ പ്രായം 18 ൽ നിന്ന് 21 വയസ്സായി ഉയർത്തി.

മാത്രമല്ല; സംസ്ഥാനത്തുടനീളം ഹുക്ക ബാറുകൾ തുറക്കുന്നതും പ്രവർത്തിപ്പിക്കുന്നതും സർക്കാർ നിരോധിച്ചിട്ടുണ്ട്. ഗവർണറുടെ പേരിൽ പാർലമെന്ററി കാര്യ, നിയമനിർമ്മാണ വകുപ്പ് സെക്രട്ടറി ജി. ശ്രീധർ ഇത്സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.

ഇത് സംബന്ധിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനവും പുറപ്പെടുവിച്ചു. കർണാടക സംസ്ഥാനത്തിന് ബാധകമാകുന്ന 2003-ലെ സിഗരറ്റുകളുടെയും മറ്റ് പുകയില ഉൽപ്പന്നങ്ങളുടെയും നിയമം (2003-ലെ കേന്ദ്ര നിയമം 34) ഭേദഗതി ചെയ്താണ് പുതിയ നിയമം ചേർത്തത്.

Related Stories

No stories found.
Times Kerala
timeskerala.com