National
ചിന്നസ്വാമി സ്റ്റേഡിയം അപകടം; മരിച്ചവരുടെ കുടുംബത്തിനുള്ള സഹായധനം 10 ലക്ഷത്തിൽ നിന്നും 25 ലക്ഷമായി വർദ്ധിപ്പിച്ച് കർണാടക സർക്കാർ | Chinnaswamy Stadium accident
ബുധനാഴ്ചയാണ് സ്റ്റേഡിയത്തിൽ അപകടം നടന്നത്.
കർണാടക : ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും മരിച്ചവരുടെ ബന്ധുക്കൾക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക വർദ്ധിപ്പിച്ചു. ഒരു കുടുംബത്തിന് 10 ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷം രൂപയായാണ് ഉയർത്തിയത്(Chinnaswamy Stadium accident).
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ചയാണ് സ്റ്റേഡിയത്തിൽ അപകടം നടന്നത്. സ്റ്റേഡിയത്തിന് സമീപം ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ധനസഹായം പ്രഖ്യാപിച്ചത്.