
ന്യൂഡൽഹി: 'വോട്ട് ചോരി' അവകാശവാദത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക നോട്ടീസ് നൽകി കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ(Rahul Gandhi). ഇരട്ട വോട്ട് ചെയ്തുവെന്ന ആരോപണം തെളിയിക്കുന്ന തെളിവു രേഖകൾ നിരത്താനും നോട്ടീസിൽ പറയുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ രാഹുൽഗാന്ധിയുടെ വാദങ്ങൾ തെറ്റാണെന്ന് ചൂണ്ടികാണിക്കുന്നുണ്ട്. രാഹുൽ ഗാന്ധി ആഗസ്റ്റ് 7 ന് ന്യൂഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ശകുൻ റാണി എന്ന വോട്ടർ രണ്ടുതവണ വോട്ട് ചെയ്തതായി ആരോപിച്ചിരുന്നു.
എന്നാൽ കമ്മീഷന്റെ അന്വേഷണത്തിൽ അത് തെറ്റാണെന്ന് തെളിഞ്ഞതായും നോട്ടീസിൽ പറയുന്നു. ഇത് മറികടക്കാനാണ് രാഹുൽ ഗാന്ധിയോട് രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്.