കാർഗിൽ വിജയ ദിവസ്: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി | Kargil Vijay Diwas

മാതൃരാജ്യത്തിനു വേണ്ടി സ്വയം ത്യാഗം ചെയ്യാനുള്ള സൈനികരുടെ മനോഭാവം എല്ലാ തലമുറകളെയും പ്രചോദിപ്പിക്കുനതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Kargil Vijay Diwas
Published on

ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസിന്റെ 26-ാം വാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു(Kargil Vijay Diwas). മാതൃരാജ്യത്തിനു വേണ്ടി സ്വയം ത്യാഗം ചെയ്യാനുള്ള സൈനികരുടെ മനോഭാവം എല്ലാ തലമുറകളെയും പ്രചോദിപ്പിക്കുനതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കാർഗിൽ പർവതനിരകളിൽ നിന്ന് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിൽ ഇന്ത്യൻ സായുധ സേനയ്ക്ക് വിജയം കൈവരിക്കാനായെന്നും രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച സൈനികരുടെ അതുല്യമായ ധൈര്യത്തെയും ശൗര്യത്തെയും ഈ ദിനം ഓർമ്മപെടുത്തുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

“കാർഗിൽ വിജയ് ദിവസ് ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ഹൃദയംഗമമായ ആശംസകൾ. രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ ജീവൻ സമർപ്പിച്ച ഭാരതമാതാവിന്റെ ധീരപുത്രന്മാരുടെ സമാനതകളില്ലാത്ത ധൈര്യത്തെയും വീര്യത്തെയും ഈ അവസരം നമ്മെ ഓർമ്മിപ്പിക്കുന്നു. മാതൃരാജ്യത്തിനായി എല്ലാം ത്യജിക്കാനുള്ള അവരുടെ അഭിനിവേശം എല്ലാ തലമുറയ്ക്കും പ്രചോദനമായി തുടരും” - പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.

1999-ൽ നടന്ന കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തെ അനുസ്മരിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 26-ന് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com