"ഫിറ്റ്നസ് ടെസ്റ്റിന്റെ" പേരിൽ പെൺകുട്ടികളെ അടിവസ്ത്രത്തിൽ നിർത്തും, തുടർന്ന് ലൈംഗികമായി പീഡിപ്പിക്കും; കരാട്ടെ അധ്യാപകന് അഞ്ച് വർഷം കഠിനതടവും പിഴയും

Attempt to rape young woman
Published on

പൂനെ : കരാട്ടെ പരിശീലനത്തിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കരാട്ടെ അധ്യാപകന് അഞ്ച് വർഷം കഠിനതടവും 42,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പൂനയിലെ കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യ സംരക്ഷണ നിയമത്തിന്റെ (പോക്സോ) പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

ധങ്കവാടിയിലെ ബാലാജിനഗറിൽ താമസിക്കുന്ന ശങ്കർ ഹനുമന്ത് മാലുസാരെ (44)നെയാണ് കോടതി ശിക്ഷിച്ചത്. ഇയാളിൽ നിന്നും കരാട്ടെ പരിശീലനത്തിനെത്തിയ 17 വയസ്സുള്ള ഒരു പെൺകുട്ടി നൽകിയ പരാതിയെ തുടർന്നാണ് ഇയാൾ നിരവധി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള വിവരം പുറംലോകം അറിയുന്നത്.

"ഫിറ്റ്നസ് ടെസ്റ്റിന്റെ" പേരിൽ ഇരയായ പെൺകുട്ടിയെ മാലുസാരെ അടിവസ്ത്രത്തിൽ നിർത്താൻ നിർബന്ധിച്ചു, തുടർന്ന് ലൈംഗികമായി പീഡിപ്പിച്ചു. വീട്ടിൽ ഭാര്യ ഇല്ലാത്ത സമയം മുതലെടുത്ത് മറ്റ് പെൺകുട്ടികളെ വിളിച്ച് അവരോഡും മോശമായി പെരുമാറിയതായി അന്വേഷണത്തിൽ വ്യക്തമായി. ആദ്യ പരാതി ലഭിച്ചതിനു പിന്നാലെ ഇയാൾക്കെതിരെ നിരവധി പെൺകുട്ടികളാണ് പരാതിയുമായി രംഗത്ത് വന്നത്. സഹകർനഗർ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.

ഈ കേസിൽ, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിതിൻ കോങ്ഹെ ആറ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി, അതിൽ നാല് ഇരകളുടെ മൊഴികൾ വളരെ നിർണായകമായിരുന്നു പിഴയിൽ 40,000 രൂപ ഇരകൾക്ക് നഷ്ടപരിഹാരമായി നൽകാനും ബാക്കി 2,000 രൂപ സർക്കാരിൽ നിക്ഷേപിക്കാനും ഉത്തരവിട്ടിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ പ്രതി രണ്ട് മാസം കൂടി തടവ് അനുഭവിക്കണം.

Related Stories

No stories found.
Times Kerala
timeskerala.com