പോർക്കളത്തിന് പുറത്ത് മാത്രം പോരാടാൻ ആഗ്രഹിക്കുന്ന ഈ ഭീരുക്കളോട് എങ്ങനെ പോരാടുമെന്ന് കങ്കണ I Pahalgam-attack

ഭീകരരിൽ ഒരാളുടെ വൈറലായ ചിത്രം തൻ്റെ സ്റ്റോറികളിൽ കങ്കണ പങ്കുവെച്ചു
kangana ranauts
Updated on

ഡൽഹി : പഹല്‍ഗാം ഭീകരാക്രമനത്തിൽ അപലപിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട്.തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ രോഷം നിറഞ്ഞ പോസ്റ്റ് അവർ പങ്കുവെച്ചു. ഭീകരരിൽ ഒരാളുടെ ചിത്രം തൻ്റെ സ്റ്റോറികളിൽ ഉൾപ്പെടുത്തിയാണ് കങ്കണയുടെ കുറിപ്പ് .

കങ്കണയുടെ പോസ്റ്റ്....

"സ്വയം പ്രതിരോധിക്കാൻ യാതൊന്നും കൈവശമില്ലാത്ത സാധാരണക്കാർക്ക് നേരെയാണ് അവർ വെടിയുതിർക്കുന്നത്. ചരിത്രത്തിലെ എല്ലാ യുദ്ധങ്ങളും പോർക്കളത്തിൽ മാത്രമാണ് നടന്നിട്ടുള്ളത്.

ഈ അക്രമികൾക്ക് ആയുധങ്ങൾ ലഭിച്ചതിനാൽ അവർ നിരായുധരും നിരപരാധികളുമായ ആളുകളെ വെടിവയ്ക്കുകയാണ്. പോർക്കളത്തിന് പുറത്ത് മാത്രം പോരാടാൻ ആഗ്രഹിക്കുന്ന ഈ ഭീരുക്കളോട് എങ്ങനെ പോരാടും."

Related Stories

No stories found.
Times Kerala
timeskerala.com