
ന്യൂഡൽഹി: നടനും മക്കൾ നീതി മയ്യം രാഷ്ട്രീയ നേതാവുമായ കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു(Kamal Haasan). തമിഴ് ഭാഷയിലാണ് കമൽഹാസൻ സത്യപ്രതിജ്ഞ ചെയ്തത്. ഇദ്ദേഹം ജൂൺ 12 ന് നടന്ന തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന്റെ പിന്തുണയോടെ രാജ്യസഭയിലേക്ക് അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
അതേസമയം, ഗ്രാമവികസനം, അഴിമതികെതിരെയുള്ള പോരാട്ടം, പരിസ്ഥിതി സുസ്ഥിരത എന്നിവയ്ക്ക് വേണ്ടി പ്രവർത്തിച്ച കമൽഹാസൻ 2017 ലാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്.