
ന്യൂഡൽഹി: കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയായി(സിഎജി) കെ. സഞ്ജയ് മൂർത്തിയെ നിയമിക്കും (K Sanjay Murthy).
നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നൽകി. നിലവിൽ ചുമതലയുള്ള ഗിരീഷ് ചന്ദ്ര മുർമു വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഹിമാചൽ പ്രദേശ് കേഡറിലെ 1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് സഞജയ് മൂർത്തി. നിലവിൽ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സെക്രട്ടറിയാണ് അദ്ദേഹം.