
ചെന്നൈ : മുൻ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ എ ഐ എ ഡി എം കെയ്‌ക്കെതിരെ വിമർശനം തുടരുകയാണ്. താൻ എന്തിനാണ് ഇ പി എസിൻ്റെ സംസ്ഥാന പര്യടനത്തിൽ പങ്കെടുക്കേണ്ടത് എന്നാണ് അദ്ദേഹം ചോദിച്ചത്. (K Annamalai about BJP)
എ ഐ എ ഡി എം കെക്കാർ തൻ്റെ പര്യടനത്തിന് വന്നിരുന്നോയെന്നും അദ്ദേഹം ആരാഞ്ഞു. താൻ സാധാരണ പ്രവർത്തകൻ മാത്രമാണെന്നും, ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് പദവി ഉള്ളി പോലെയാണെന്നും പറഞ്ഞ അദ്ദേഹം, ഉള്ളി പൊളിക്കുമ്പോൾ കാര്യം മനസിലാകുമെന്നും കൂട്ടിച്ചേർത്തു.
ഇഷ്ടമില്ലാത്ത കാര്യത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാണ് ശീലമെന്നും അണ്ണാമലൈ പറഞ്ഞു.