ന്യൂഡൽഹി : പാക് ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് ബി ജെ പി ദേശീയതലത്തിൽ ചർച്ചയാക്കുന്നു. (Jyoti Malhotra Was Kerala Government's Guest In Tourism Campaign)
മന്ത്രി മുഹമ്മദ് റിയാസിനെ പുറത്താക്കണമെന്നാണ് ദേശീയ വക്താവ് ഷെഹ്‌സാദ് പുനെവാല പറഞ്ഞത്. പാക് ചരന്മാർക്ക് ഇടത് സർക്കാർ ചുവന്ന പരവതാനി വിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിൻ്റെ ആവശ്യം.