
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചു(Justice Yashwant Verma). തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നടപടികൾ ആരംഭിച്ചത്. ഭരണ, പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള 145 എംപിമാർ ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു.
ഇന്ന് ആരംഭിച്ച പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലാണ് ജസ്റ്റിസ് വർമ്മയുടെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിച്ചത്. ജസ്റ്റിസ് വർമ്മയെ നീക്കം ചെയ്യാനുള്ള പ്രമേയത്തിൽ 100 ൽ അധികം എംപിമാർ കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു.
ഇതിൽ 40 എം.പിമാർ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളാണ്. ഡൽഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് വർമ്മയുടെ വസതിയിൽ നിന്നും കറൻസി നോട്ടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം നടന്നത്.