

ദില്ലി: ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി നാളെ (നവംബർ 24) സ്ഥാനമേൽക്കുന്ന ജസ്റ്റിസ് സൂര്യകാന്ത് (Justice Surya Kant), സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ഭരണഘടന ബെഞ്ച് തീരുമാനം എടുക്കേണ്ട കേസുകളിൽ ഉടൻ നടപടി ഉണ്ടാകും. ഇതിനായി കൂടുതൽ ഭരണഘടന ബെഞ്ചുകൾ സ്ഥാപിക്കും.
സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്നതിനാൽ കീഴ്ക്കോടതികൾക്ക് തീരുമാനമെടുക്കാൻ കഴിയാത്ത കേസുകൾക്ക് ആയിരിക്കും പ്രഥമ പരിഗണന നൽകുക. കൂടാതെ, ദേശീയ പ്രാധാന്യമുള്ള കേസുകളിൽ വേഗത്തിൽ തീരുമാനം എടുക്കും. കോർപ്പറേറ്റ് കേസുകളിൽ മധ്യസ്ഥതയ്ക്ക് ഊന്നൽ നൽകാനും നിയമരംഗത്ത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഉപയോഗത്തിൽ ശ്രദ്ധ ചെലുത്താനും അദ്ദേഹം ഉദ്ദേശിക്കുന്നു. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ കാലാവധി ഇന്ന് (നവംബർ 23) അവസാനിക്കും. ഹരിയാനയിലെ ഹിസാർ സ്വദേശിയായ ജസ്റ്റിസ് സൂര്യകാന്ത്, കേരളത്തിലെ എസ്ഐആർ കേസ് ഉൾപ്പെടെ പരിഗണിക്കുന്ന ബെഞ്ചിന്റെ ഭാഗമാണ്.
Justice Surya Kant, the Chief Justice-designate of the Supreme Court of India, announced that prompt action will be taken on cases requiring a decision by a Constitution Bench, and more such benches will be established to speed up the process.