
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഡി വൈ ചന്ദ്രചൂഡിൻ്റെ പിൻഗാമിയായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ ചുമതലയേൽക്കും. അദ്ദേഹം സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.(Justice Sanjiv Khanna)
ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് പദവിയിൽ 6 മാസമാണ് കാലാവധിയുള്ളത്. 2025 മെയ് 13 വരെയാണ് അദ്ദേഹം കാലാവധിയിൽ തുടരുന്നത്.
1983ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലിന് കീഴിലാണ് അദ്ദേഹത്തിൻ്റെ അരങ്ങേറ്റം. 2005 ജൂണില്‍ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയാവുകയും, 2006ല്‍ സ്ഥിരം ജഡ്ജിയാവുകയും ചെയ്തു.
സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്തിയത് 2019 ജനുവരിയിലാണ്.