
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകാൻ സഞ്ജീവ് ഖന്ന.(Justice Sanjiv Khanna)
അടുത്ത ചീഫ് ജസ്റ്റിസ് പദവിയിലേക്ക് തൻ്റെ പിൻഗാമിയാകാൻ ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പേര് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്‌തത് നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ്.
സഞ്ജീവ് ഖന്ന നിലവില്‍ സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയാണ്. ശുപാർശയ്ക്ക് അംഗീകാരം ലഭിക്കുന്ന പക്ഷം ഇന്ത്യയുടെ 51-മത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേൽക്കുന്നതായിരിക്കും.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്നത് നവംബര്‍ 10നാണ്. ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് പദവിയിൽ 6 മാസം കാലവധിയുണ്ടാകും. അദ്ദേഹം വിരമിക്കുന്നത് 2025 മെയ് 13നാണ്.