Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeNational'നിയമസഭ നിർദേശിക്കുന്ന 3 പേരുകളിൽ ഒരാളെ രാഷ്ട്രപതി ഗവർണറായി നിയമിക്കണം, ഒരു...

‘നിയമസഭ നിർദേശിക്കുന്ന 3 പേരുകളിൽ ഒരാളെ രാഷ്ട്രപതി ഗവർണറായി നിയമിക്കണം, ഒരു രാജ്യം ഒരു ഭാഷ എന്ന സങ്കൽപ്പം ഉപേക്ഷിക്കണം’: ജസ്റ്റിസ് കുര്യൻ ജോസഫ് സമിതി റിപ്പോർട്ട് തമിഴ്നാട് നിയമസഭയിൽ | Justice Kurian Joseph Committee

🎙️ Latest Podcast

ചെന്നൈ: ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ അടിസ്ഥാനപരമായ പുനർനിർണ്ണയം ആവശ്യപ്പെടുന്ന ജസ്റ്റിസ് കുര്യൻ ജോസഫ് സമിതി റിപ്പോർട്ട് തമിഴ്നാട് നിയമസഭയിൽ സമർപ്പിച്ചു. 1991-ലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് സമാനമായ രീതിയിൽ ഫെഡറൽ സംവിധാനത്തിൽ ഘടനാപരമായ മാറ്റം വേണമെന്ന് ശുപാർശ ചെയ്യുന്ന റിപ്പോർട്ടിന്റെ ആദ്യഭാഗം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സഭയുടെ മേശപ്പുറത്ത് വെച്ചു.(Justice Kurian Joseph Committee report demanding more decisive powers for states tabled in Tamil Nadu Assembly)

ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയെ കൂടുതൽ ജനാധിപത്യവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങളാണ് സമിതി മുന്നോട്ട് വെച്ചിരിക്കുന്നത്. ഏതൊരു ഭരണഘടനാ ഭേദഗതിക്കും രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തെ പ്രതിനിധീകരിക്കുന്ന മൂന്നിൽ രണ്ട് സംസ്ഥാനങ്ങളുടെ അംഗീകാരം നിർബന്ധമാക്കണം. സംസ്ഥാനങ്ങളുടെ അതിർത്തി മാറ്റാനുള്ള പാർലമെന്റിന്റെ അധികാരം പരിമിതപ്പെടുത്തണം. പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിക്കുന്നത് നിരോധിക്കണം.

ഗവർണർ നിയമനത്തിൽ നിയമസഭ നിർദ്ദേശിക്കുന്ന മൂന്ന് പേരുകളിൽ ഒരാളെ മാത്രമേ നിയമിക്കാവൂ. ഗവർണറുടെ വിവേചനാധികാരത്തിന് കർശനമായ പരിധി നിശ്ചയിക്കണം. ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന സങ്കല്പം ഉപേക്ഷിക്കണം. ഇംഗ്ലീഷിനെ കേന്ദ്രത്തിന്റെ സ്ഥിരമായ ഔദ്യോഗിക ഭാഷയായി ഭരണഘടനാപരമായി നിലനിർത്തണം. ജിഎസ്ടി കൗൺസിൽ തീരുമാനങ്ങൾ ഉപദേശ സ്വഭാവമുള്ളവ മാത്രമാകണം. വിദ്യാഭ്യാസം, മെഡിക്കൽ വിദ്യാഭ്യാസം എന്നിവയുടെ പൂർണ്ണ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് തിരികെ നൽകണം.

ലോക്‌സഭാ സീറ്റുകൾ സംസ്ഥാനങ്ങൾക്കിടയിൽ വിഭജിക്കുന്നത് 2126 വരെ മരവിപ്പിക്കണം. രാജ്യം കൈവരിച്ച രാഷ്ട്രീയ പക്വതയ്ക്ക് നിരക്കാത്ത രീതിയിൽ കേന്ദ്രീകൃതമായ ഭരണസംവിധാനമാണ് നിലവിലുള്ളതെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സംസ്ഥാനങ്ങളെ വിശ്വസിക്കുന്ന ഫെഡറൽ സംവിധാനം രാജ്യത്തെ ദുർബലപ്പെടുത്തില്ല, മറിച്ച് ജനാധിപത്യത്തെ കൂടുതൽ ആഴമുള്ളതാക്കുകയാണ് ചെയ്യുകയെന്ന് സമിതി അടിവരയിടുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.