ഗുജറാത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ ജൂനിയർ ആൺകുട്ടി കുത്തി കൊലപ്പെടുത്തി; സ്കൂളിന് പുറത്ത് വൻ പ്രതിഷേധം | Junior boy stabbed

എട്ടാം ക്ലാസിലെ ജൂനിയർ കുട്ടികൾ നയനെ വളയുകയായിരുന്നു.
stabbed
Published on

അഹമ്മദാബാദ്: പത്താം ക്ലാസ് വിദ്യാർത്ഥി ജൂനിയറുടെ കുത്തേറ്റ് മരിച്ചു(Junior boy stabs). അഹമ്മദാബാദിലെ ഖോഖ്രയിലെ സെവൻത് ഡേ അഡ്വെന്റിസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ നയൻ സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകാൻ ക്ലാസ് മുറിയിൽനിന്നും ഇറങ്ങവേയാണ് സംഭവം നടന്നത്.

എട്ടാം ക്ലാസിലെ ജൂനിയർ കുട്ടികൾ നയനെ വളയുകയായിരുന്നു. തുടർന്ന് ജൂനിയർ കുട്ടി കത്തി പുറത്തെടുത്ത് നയൻ കുത്തുകയായിരുന്നു. വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

വിദ്യാർത്ഥിയെ മണിനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിന് പുറത്ത് പ്രതിഷേധം നടത്തി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ജൂനിയർ കുട്ടിയെ ജുവനൈൽ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com